---
title: "ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍; ഇന്റര്‍വ്യൂ 5, 6, 7 തീയതികളില്‍ "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188176/walkininterview"
published_at: "2024-02-29T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dfc7e49d01a_images_(7).jpeg"
keywords: []
---

# ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍; ഇന്റര്‍വ്യൂ 5, 6, 7 തീയതികളില്‍ 

> **Lead Summary:** **കണ്ണൂർ**: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബര്‍ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

## Article Content

**കണ്ണൂർ**: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബര്‍ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188176/walkininterview)