---
title: "#Iritty | ഇരിട്ടി ശ്രീനാരായണ ഗുരു മന്ദിരം വാർഷികാഘോഷം രണ്ടിന്"
english_title: "Iritty Sree Narayanaguru Mandir "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188235/iritty-sree-narayanaguru-mandir"
published_at: "2024-02-29T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0169e6b827_Screenshot_2024-02-29-10-58-55-98_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Iritty | ഇരിട്ടി ശ്രീനാരായണ ഗുരു മന്ദിരം വാർഷികാഘോഷം രണ്ടിന്

> **Lead Summary:** **ഇരിട്ടി** : കല്ലുമുട്ടിയിലെ ഇരിട്ടി ശ്രീനാരായണഗുരു മന്ദിരം വാർഷികാഘോഷവും കർഷകരെ ആദരിക്കലും മാർച്ച് രണ്ടിന് നടക്കും. രാവിലെ ഒൻപതുമുതൽ കല്ലുമുട്ടി ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർഥന എന്നിവ നടക്കും. 10.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും കർഷകരെ ആദരിക്കലും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മേഖലയിലെ മികച്ച അൻപതോളം കർഷകരെ ആദരിക്കും.

## Article Content

**ഇരിട്ടി** : കല്ലുമുട്ടിയിലെ ഇരിട്ടി ശ്രീനാരായണഗുരു മന്ദിരം വാർഷികാഘോഷവും കർഷകരെ ആദരിക്കലും മാർച്ച് രണ്ടിന് നടക്കും. രാവിലെ ഒൻപതുമുതൽ കല്ലുമുട്ടി ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർഥന എന്നിവ നടക്കും. 10.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും കർഷകരെ ആദരിക്കലും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മേഖലയിലെ മികച്ച അൻപതോളം കർഷകരെ ആദരിക്കും.

ഇരിട്ടി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിക്കും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. മുഖ്യാതിഥിയാകും.

12-ന് സംഗീതതീരം കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, 1.30-ന് പ്രസാദസദ്യ എന്നിവയും ഉണ്ടായിരിക്കും. എസ്.എൻ.ഡി.പി. ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, പ്രസിഡന്റ് കെ.വി. അജി, മറ്റ് ഭാരവാഹികളായ പി.പി. കുഞ്ഞൂഞ്ഞ്, കെ.കെ. സോമൻ, സഹദേവൻ പനക്കൽ, ജയരാജ് പുതുക്കുളം, അനൂപ് പനക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188235/iritty-sree-narayanaguru-mandir)