---
title: "#Snail | ഒച്ചുകൾ പടർത്തുന്ന ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് കുട്ടികൾക്കിടയിൽ വ്യാപിക്കുന്നു"
english_title: "eosinophilic meningoencephalitis "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188254/eosinophilic-meningoencephalitis"
published_at: "2024-02-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0216172d87_Screenshot_2024-02-29-11-36-04-23_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Snail | ഒച്ചുകൾ പടർത്തുന്ന ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് കുട്ടികൾക്കിടയിൽ വ്യാപിക്കുന്നു

> **Lead Summary:** **കൊച്ചി: **ഒച്ചുകളിൽ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി കഴിഞ്ഞ 14 വർഷമായി നടത്തിയ പഠനത്തിലാണ് രോഗിയുടെ മരണത്തിന് ഇടയാക്കുന്നതോ മസ്തിഷ്കത്തിനും ഞരമ്പിനും ശാശ്വതമായി തകരാറുണ്ടാക്കുന്നതോ ആയ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് കുട്ടികളിൽ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്. അമൃതയുടെ കൊച്ചിൻ കാമ്പസിൽ നടത്തിയ പഠനത്തിൽ പരിശോധിക്കപ്പെട്ട കുട്ടികളിൽ പകുതിയിലധികം പേർക്കും ഒച്ചുകളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെട്ടു. ഒച്ചുകളും ഇസിനോഫിലിക് മെനിഞ്ചൈറ്റിസിനും ഇടയിലുള്ള ബന്ധം വെളിവാക്കുന്ന, ആഗോളതലത്തിൽ ഉപകാരപ്പെടുന്ന പഠനമാണ് അമൃതയിലേത്. 2008 മുതൽ 2021 വരെ നടത്തിയ പഠനത്തിൽ എറണാകുളത്തെയും സമീപജില്ലകളിലെയും ഉള്ളവരെയാണ് ഉൾപ്പെടുത്തിയത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ പി വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളിലെ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് (ഇ.എം) എന്ന രോഗത്തിൻ്റെ ക്ലിനിക്കൽ പാറ്റേണുകൾ സൂക്ഷ്മമായി പരിശോധിച്ചത്.

## Article Content

**കൊച്ചി: **ഒച്ചുകളിൽ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി കഴിഞ്ഞ 14 വർഷമായി നടത്തിയ പഠനത്തിലാണ് രോഗിയുടെ മരണത്തിന് ഇടയാക്കുന്നതോ മസ്തിഷ്കത്തിനും ഞരമ്പിനും ശാശ്വതമായി തകരാറുണ്ടാക്കുന്നതോ ആയ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് കുട്ടികളിൽ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്. അമൃതയുടെ കൊച്ചിൻ കാമ്പസിൽ നടത്തിയ പഠനത്തിൽ പരിശോധിക്കപ്പെട്ട കുട്ടികളിൽ പകുതിയിലധികം പേർക്കും ഒച്ചുകളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെട്ടു. ഒച്ചുകളും ഇസിനോഫിലിക് മെനിഞ്ചൈറ്റിസിനും ഇടയിലുള്ള ബന്ധം വെളിവാക്കുന്ന, ആഗോളതലത്തിൽ ഉപകാരപ്പെടുന്ന പഠനമാണ് അമൃതയിലേത്. 2008 മുതൽ 2021 വരെ നടത്തിയ പഠനത്തിൽ എറണാകുളത്തെയും സമീപജില്ലകളിലെയും ഉള്ളവരെയാണ് ഉൾപ്പെടുത്തിയത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ പി വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളിലെ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് (ഇ.എം) എന്ന രോഗത്തിൻ്റെ ക്ലിനിക്കൽ പാറ്റേണുകൾ സൂക്ഷ്മമായി പരിശോധിച്ചത്.

ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് എന്നത് തലച്ചോറിനെയും അതിന്റെ ചുറ്റുമുള്ള ടിഷ്യൂകളെയും ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ്. ഇത് ശ്വേതരക്താണുക്കളിലെ ഒരു തരമായ ഇസിനോഫിൽസുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒച്ചുകളിൽ സാധാരണയായി കാണപ്പെടുന്ന ആൻജിയോസ്ട്രോങ്ങ്ലസ് കാൻ്റൊനെൻസിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തിൽ ഉരുവാക്കപ്പെടുന്ന പാരസൈറ്റുകളായ അണുക്കൾ) ആണ് ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസിന് കാരണമാകുന്നത്.

ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ ഭക്ഷണത്തിലൂടെയോ കളിപ്പാട്ടത്തിലൂടെയോ കുട്ടികൾക്ക് അണുബാധയേൽക്കാം. കുടലിൽ നിന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ലാർവ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു. വൃത്തിയാക്കാത്ത, വേവിക്കാത്ത പച്ചക്കറികൾ അടങ്ങിയ സാലഡുകൾ കഴിക്കുന്നതിലൂടെയും സാമൂഹിക-സാംസ്‌കാരിക രീതികളുടെയോ പ്രത്യേക പാചക ശീലങ്ങളുടെയോ ഭാഗമായി പാകം ചെയ്യാത്ത ഉടുമ്പ്, ഞണ്ട്, തവള, ചെമ്മീൻ എന്നിവയുടെ മാംസം കഴിക്കുന്നതിലൂടെയും ഈ അണുബാധയേൽക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188254/eosinophilic-meningoencephalitis)