---
title: "പരിസ്ഥിതി സംരക്ഷണ ക്വിസ് മത്സരം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188266/peravoor"
published_at: "2024-02-29T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0284915516_Picsart_24-02-29_12-16-08-817.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണ ക്വിസ് മത്സരം നടത്തി

> **Lead Summary:** **പേരാവൂർ** : പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണ ക്വിസ് മത്സരം നടത്തി. വിജയികളായവർക്ക് തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ഇതര സമ്മാനങ്ങളും വിതരണം ചെയ്തു.

## Article Content

**പേരാവൂർ** : പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണ ക്വിസ് മത്സരം നടത്തി. വിജയികളായവർക്ക് തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ഇതര സമ്മാനങ്ങളും വിതരണം ചെയ്തു.

പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംഗമം ലൈബ്രറി ജനശ്രീ മിഷൻ ചെയർമാൻ ജോസഫ് നിരപ്പിൽ, വൈസ് ചെയർമാൻ ദേവസ്യ കരിയാറ്റിൽ, ജെയിംസ് പോൾ, ജോസ് കെ കെ, പ്ലാസിഡ് മാത്തൂർഎന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188266/peravoor)