---
title: "#Road |  ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ പൊട്ടിപ്പൊളിഞ്ഞ് ഉരുവച്ചാൽ- മണക്കായി റോഡ് "
english_title: "uruvachal -manakkayi road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188270/uruvachal-manakkayi-road"
published_at: "2024-02-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e02bd0e752c_Screenshot_2024-02-29-12-25-36-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Road |  ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ പൊട്ടിപ്പൊളിഞ്ഞ് ഉരുവച്ചാൽ- മണക്കായി റോഡ് 

> **Lead Summary:** **ഉരുവച്ചാൽ: **ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടിപ്പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിന്റെ ടാറിങ് ആരംഭിച്ചത്.

## Article Content

**ഉരുവച്ചാൽ: **ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടിപ്പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിന്റെ ടാറിങ് ആരംഭിച്ചത്.

റോഡിന്റെ നിർമാണത്തിൽ തുടക്കം മുതലേ അശാസ്ത്രീയതയും അഴിമതി ആരോപണവും പൊതുജനങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്. റോഡിന്റെ ആശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ പ്രതികരിക്കാത്തത് പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിൽ അമർഷം സൃഷ്ടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188270/uruvachal-manakkayi-road)