---
title: "#SSLC | ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച മുതല്‍; എസ്.എസ്.എല്‍.സി തിങ്കളാഴ്ച തുടങ്ങും"
english_title: "SSLC,Higher secondary examinations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188297/sslchigher-secondary-examinations"
published_at: "2024-02-29T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03cf9330d3_download.jpeg"
keywords: []
---

# #SSLC | ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച മുതല്‍; എസ്.എസ്.എല്‍.സി തിങ്കളാഴ്ച തുടങ്ങും

> **Lead Summary:** ** തിരുവനന്തപുരം:** പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷ എഴുതും. 26 വരെയാണ് പരീക്ഷ. കേരളത്തിൽ 1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ് എന്നിങ്ങനെ 2017 കേന്ദ്രങ്ങളാണുള്ളത്. 

## Article Content

** തിരുവനന്തപുരം:** പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷ എഴുതും. 26 വരെയാണ് പരീക്ഷ. കേരളത്തിൽ 1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ് എന്നിങ്ങനെ 2017 കേന്ദ്രങ്ങളാണുള്ളത്. 

മാർച്ച് ഒന്ന് മുതൽ 26 വരെയാണ് വി.എച്ച്.എസ്.സി പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ്.എസ്.എൽ.സി.യിൽ 4,27,223 പേരാണ് പരീക്ഷ എഴുതുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188297/sslchigher-secondary-examinations)