---
title: "#RPF  | ആര്‍.പി.എഫ് റിക്രൂട്ട്‌മെന്റ് വ്യാജ പ്രചരണം; മുന്നറിയിപ്പുമായി കേരള പൊലീസ് "
english_title: "RPF Recruitment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188312/rpf-recruitment"
published_at: "2024-02-29T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0446dbd309_Screenshot_2024-02-29-14-15-56-02_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #RPF  | ആര്‍.പി.എഫ് റിക്രൂട്ട്‌മെന്റ് വ്യാജ പ്രചരണം; മുന്നറിയിപ്പുമായി കേരള പൊലീസ് 

> **Lead Summary:** റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ. എസ്‌.ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് എന്ന വിധത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ അറിയിച്ചു.

## Article Content

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ. എസ്‌.ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് എന്ന വിധത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ അറിയിച്ചു.

4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടർമാർ എന്നിവരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജ സന്ദേശം 'RTUEXAM.NET' എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍.പി.എഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188312/rpf-recruitment)