---
title: "#Pocso | പതിനേഴുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും"
english_title: "sexually assaulting a 17-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188342/sexually-assaulting-a-17-year-old-girl"
published_at: "2024-02-29T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e059d2bc144_IMG-20240229-WA0005.jpg"
keywords: []
---

# #Pocso | പതിനേഴുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **പതിനേഴുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഏഴിലോട് സ്വദേശി പി.വി. സുധീഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്: **പതിനേഴുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഏഴിലോട് സ്വദേശി പി.വി. സുധീഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്.

2020 ഏപ്രിൽ മുതൽ 2021 മെയ് വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം. പരിയാരം മെഡിക്കൽ കോളേജ് പൊലിസ് പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വലയിലാക്കിയ പ്രതി തൻ്റെ ഫോണിൽ നിന്നും അശ്ശീല വീഡിയോകൾ അയച്ചു കൊടുക്കുകയും പെൺകുട്ടിയെ കൊണ്ട് സ്വന്തം നഗ്നത ഫോണിൽ പകർത്തി അയപ്പിക്കുകയും ചെയ്ത് ലൈംഗീകാതിക്രമം നടത്തിയെന്നായിരുന്നു പരാതി. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് അമ്പതിനായിരം രൂപ പിഴയും അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188342/sexually-assaulting-a-17-year-old-girl)