---
title: "#iritty | ഇരിട്ടിയിൽ  സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് "
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188348/iritty"
published_at: "2024-02-29T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e05ea163320_WhatsApp_Image_2024-02-29_at_2.13.05_PM.jpeg"
keywords: []
---

# #iritty | ഇരിട്ടിയിൽ  സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് 

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെയും മംഗലാപുരം യേനപോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തിൽ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് മിലന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ വി പി അബ്ദുള്‍ റഷീദ്, എം ഉണ്ണികൃഷ്ണന്‍, കെ സുരേഷ് ബാബു, കെ ടി അനൂപ്, ഡോ ജി ശിവരാമകൃഷ്ണന്‍, ഒ വിജേഷ്, വി പി സതീശന്‍, ജോസഫ് സ്‌കറിയ, ഡോ ഇനാസ്, ജോസഫ് വര്‍ഗീസ്, ജോളി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെയും മംഗലാപുരം യേനപോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തിൽ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് മിലന്‍ സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ വി പി അബ്ദുള്‍ റഷീദ്, എം ഉണ്ണികൃഷ്ണന്‍, കെ സുരേഷ് ബാബു, കെ ടി അനൂപ്, ഡോ ജി ശിവരാമകൃഷ്ണന്‍, ഒ വിജേഷ്, വി പി സതീശന്‍, ജോസഫ് സ്‌കറിയ, ഡോ ഇനാസ്, ജോസഫ് വര്‍ഗീസ്, ജോളി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികളുടെ രോഗം, സന്ധിരോഗം, കണ്ണുരോഗം, ആയുര്‍വേദം, ഹോമിയോപതി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മുട്ടു മാറ്റിവെയ്ക്കല്‍, ഇടുപ്പു മാറ്റി വെയ്ക്കല്‍ എന്നിവയുടെ സര്‍ജറിക്കുള്ള സ്‌ക്രീനിംഗും നടത്തി. സൈറ്റ് ഫസ്റ്റ് പ്രൊജക്ട്, കുട്ടികള്‍ക്കുള്ള കാഴ്ച പരിശോധന, മറ്റു കണ്ണ് രോഗങ്ങള്‍ കണ്ടുപിടിക്കുന്നതുനുള്ള പരിശോധനകളും നടന്നു. കൂടാതെ സ്ത്രീ രോഗ, കാന്‍സര്‍ ബോധവല്‍ക്കരണവും  കണ്ണടകള്‍ വിതരണവും ചെയ്തു. യേനപോയ ആരോഗ്യ കാര്‍ഡുകള്‍ക്കുള്ള രജിസ്ട്രേഷനും നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188348/iritty)