---
title: "#edoor | എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എസ്‌പിസി പാസിംഗ് ഔട്ട്‌ പരേഡ് "
english_title: "edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188354/edoor"
published_at: "2024-02-29T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0631300b6b_Screenshot_2024-02-29_161726.png"
keywords: []
---

# #edoor | എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എസ്‌പിസി പാസിംഗ് ഔട്ട്‌ പരേഡ് 

> **Lead Summary:** **എടൂർ: **എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2022-24 എസ്‌പിസി ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ് നടന്നു. രണ്ട് പ്ലാറ്റൂണുകളിലായി 45 കേഡറ്റുകളാണ് പാസ്സിങ് ഔട്ട്‌ പരേഡിൽ പങ്കെടുത്തത്. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് പാസിംഗ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

## Article Content

**എടൂർ: **എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2022-24 എസ്‌പിസി ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡ് നടന്നു. രണ്ട് പ്ലാറ്റൂണുകളിലായി 45 കേഡറ്റുകളാണ് പാസ്സിങ് ഔട്ട്‌ പരേഡിൽ പങ്കെടുത്തത്. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് പാസിംഗ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി  രാജേഷ്, ആറളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി പി സിറാജ് ,സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ ജോസഫ് മുഞ്ഞനാട്ട്, എസ്പിസി കണ്ണൂർ റൂറൽ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ പ്രസാദ്, പഞ്ചായത്ത് മെമ്പർ ജോസ് അന്ത്യാംകുളം, പ്രധാന അദ്ധ്യാപിക സിസിലി ജോസഫ്, പിടിഎ പ്രതിനിധികളായ ഇ പി ഷാജു, റെന്നി കെ മാത്യു എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188354/edoor)