---
title: "നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുമായി പെരളശ്ശേരിയിലെ അങ്കണവാടികൾ "
english_title: "Peralassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188451/peralassery"
published_at: "2024-03-01T04:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e11374d1203_IMG-20240301-WA0003.jpg"
keywords: []
---

# നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുമായി പെരളശ്ശേരിയിലെ അങ്കണവാടികൾ 

> **Lead Summary:** > **പെരളശ്ശേരി**: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി "നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" ക്യാമ്പയിനോടനുബന്ധിച്ച് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എല്ലാ അ ങ്കണവാടികളിലും ഊർജ്ജ ഉപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

> **പെരളശ്ശേരി**: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി "നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" ക്യാമ്പയിനോടനുബന്ധിച്ച് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എല്ലാ അ ങ്കണവാടികളിലും ഊർജ്ജ ഉപകരണങ്ങൾ വിതരണം ചെയ്തു.

ഹരിത കേരളം മിഷൻ, എനർജി മാനേജ്മെൻറ് സെന്റർ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അംഗൻജ്യോതി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഗ്യാസ് അടുപ്പ് മാറ്റി വൈദ്യുതോർജത്തിൽ പ്രവർത്തിപ്പിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾ ആണ് നൽകിയത്. അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് കുറക്കുകയാണ് ലക്ഷ്യമാക്കുന്നത്.

ഇതിൻെറ തുടർച്ചയായി സ്റ്റൗ, പ്രഷർകുക്കർ, മിൽക്ക് കുക്കർ, എൽഇഡി ബൾബുകൾ, ഉരുളി, ബി എൽ ഡി സി ഫാനുകൾ തുടങ്ങിയവ വിതരണം ചെയ്യും. രണ്ടാംഘട്ടത്തിൽ പാചക ഉപകരണങ്ങൾ മുഴുവനും സൗരോർജ്ജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആക്കി മാറ്റും. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പഞ്ചായത്ത് എന്ന നിലയിലാണ് അംഗൻജ്യോതി പദ്ധതി പെരളശ്ശേരിയിൽ നടപ്പിലാക്കുന്നത്.

ഇതിൻെറ ഭാഗമായി പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും കാര്യക്ഷമതയുള്ള ഊർജ്ജ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ഊർജ്ജ സംരക്ഷണ ക്ലാസ് നടത്തുകയും ചെയ്തു. ഒമ്പതാം വാർഡിൽ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു ഐശ്വര്യ അങ്കണവാടി വർക്കർ കെ ശ്രീലതക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു. വാർഡ് മെമ്പർ കെ കെ സുഗതൻ അധ്യക്ഷത വഹിച്ചു.വി ആർ മുരളീധരൻ ഊർജ്ജ സംരക്ഷണ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188451/peralassery)