---
title: "ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്); ഇന്റര്‍വ്യൂ 7ന് "
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188453/interview"
published_at: "2024-03-01T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e117857bc64_images_(7).jpeg"
keywords: []
---

# ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്); ഇന്റര്‍വ്യൂ 7ന് 

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക് - മലയാളം മാധ്യമം - തസ്തികമാറ്റം വഴി - 497/2022), ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്- മലയാളം മാധ്യമം - ഫസ്റ്റ് എന്‍ സി എ - എല്‍ സി/എ ഐ - 343/2022) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി യഥാക്രമം 2023 നവംബര്‍ 15, 23 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

## Article Content

**കണ്ണൂർ** : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക് - മലയാളം മാധ്യമം - തസ്തികമാറ്റം വഴി - 497/2022), ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്- മലയാളം മാധ്യമം - ഫസ്റ്റ് എന്‍ സി എ - എല്‍ സി/എ ഐ - 343/2022) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി യഥാക്രമം 2023 നവംബര്‍ 15, 23 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188453/interview)