---
title: "#Nagareswaram | മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം "
english_title: "Manathana Nagareswaram Shiva temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188573/manathana-nagareswaram-shiva-temple"
published_at: "2024-03-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e17fee445bc_Screenshot_2024-03-01-12-35-56-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Nagareswaram | മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 

> **Lead Summary:** **മണത്തണ: **കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 8 വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നടത്തപ്പെടും. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വൈകിട്ട് ദീപാരാധനയും ഉണ്ടാകും.

## Article Content

**മണത്തണ: **കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തണ നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 8 വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നടത്തപ്പെടും. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വൈകിട്ട് ദീപാരാധനയും ഉണ്ടാകും.

ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒമ്പത് മുതൽ വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും, സാമൂഹ്യ നാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188573/manathana-nagareswaram-shiva-temple)