---
title: "#Karimbanakal | മണത്തണ കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം "
english_title: "Manathana Karimbanakal Bhagavathy Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188577/manathana-karimbanakal-bhagavathy-temple"
published_at: "2024-03-01T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e18288c8b67_Screenshot_2024-03-01-12-43-56-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Karimbanakal | മണത്തണ കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം 

> **Lead Summary:** **മണത്തണ:** മണത്തണ കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 18, 19 തീയതികളിൽ നടത്തപ്പെടും. തിറ മഹോത്സവത്തോടനുബന്ധിച്ച് മണത്തണ കാളി, തെക്കൻ കരിയാത്തൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദൈവക്കോലങ്ങൾ കെട്ടിയാടും. നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റുകളും വിതരണം ചെയ്യും.

## Article Content

**മണത്തണ:** മണത്തണ കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് 18, 19 തീയതികളിൽ നടത്തപ്പെടും. തിറ മഹോത്സവത്തോടനുബന്ധിച്ച് മണത്തണ കാളി, തെക്കൻ കരിയാത്തൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദൈവക്കോലങ്ങൾ കെട്ടിയാടും. നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റുകളും വിതരണം ചെയ്യും.

മാർച്ച് 18 തിങ്കളാഴ്ച വൈകുന്നേരം 6.30ന് കലശം, എട്ടിന് അഷ്ടമംഗല്യം, പത്തിന് വേട്ടയ്ക്കൊരുമകൻ വെള്ളാട്ടം, 11ന് മണത്തണ കാളി വെള്ളാട്ടം, 19ന് പുലർച്ചെ ഒന്നിന് തെക്കൻ കരിയാത്തൻ വെള്ളാട്ടം, 2:30 ന് വേട്ടയ്ക്കൊരുമകൻ തെയ്യം, രാവിലെ ആറിന് തെക്കൻ കരിയാത്തൻ തെയ്യം, 11ന് മണത്തണ കാളി തെയ്യം എന്നിവ കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188577/manathana-karimbanakal-bhagavathy-temple)