---
title: "#UserFee |  എരഞ്ഞോളി പഞ്ചായത്ത് യൂസർ ഫീ പൂർത്തീകരണ പ്രഖ്യാപനവും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനവും "
english_title: "User Fee Completion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188616/user-fee-completion"
published_at: "2024-03-01T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e19e592a4ec_Screenshot_2024-03-01-14-40-47-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #UserFee |  എരഞ്ഞോളി പഞ്ചായത്ത് യൂസർ ഫീ പൂർത്തീകരണ പ്രഖ്യാപനവും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനവും 

> **Lead Summary:** തലശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന നൂറ് ശതമാനം യൂസർഫീ പൂർത്തീകരണ പ്രഖ്യാപനവും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനവും നടന്നു. ആയുർവേദ ഡിസ്പെൻസറി ഹാളിൽ യൂസർഫീ പ്രഖ്യാപനം തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷയും നിർവഹിച്ചു.

## Article Content

തലശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന നൂറ് ശതമാനം യൂസർഫീ പൂർത്തീകരണ പ്രഖ്യാപനവും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനവും നടന്നു. ആയുർവേദ ഡിസ്പെൻസറി ഹാളിൽ യൂസർഫീ പ്രഖ്യാപനം തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറും ഖരമാലിന്യ പരിപാലന പ്ലാൻ്റ് ഉദ്ഘാടനം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷയും നിർവഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. വസന്തൻ മാസ്റ്റർ ഹരിത കർമ്മ സേനക്കുള്ള ഉപഹാര സമർപ്പണം നടത്തി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ സുനിൽ കുമാർ ഹരിത കർമ്മ സേനയെ ആദരിച്ചു. ഹരിത കേരളം മിഷൻ തലശ്ശേരി ബ്ലോക്ക് കോ-ഓഡിനേറ്റർ ലത കാണി, വി.എം. ഷീജ, കെ. ഷാജി, എ.കെ. രമ്യ, സി.കെ. ജെസ്ന, എം. ബാലൻ, സുശീൽ ചന്ദ്രോത്ത്, കെ.സി. പ്രീത, കെ.എം. ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188616/user-fee-completion)