---
title: "#Carnival | തലശ്ശേരി കാർണിവലിന് പൊലിമ കൂട്ടാൻ വ്യാപാരി സംഘടനകൾ കൈകോർക്കുന്നു "
english_title: "Thalassery Carnival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188623/thalassery-carnival"
published_at: "2024-03-01T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1a38c5e143_IMG-20240301-WA0059.jpg"
keywords: []
---

# #Carnival | തലശ്ശേരി കാർണിവലിന് പൊലിമ കൂട്ടാൻ വ്യാപാരി സംഘടനകൾ കൈകോർക്കുന്നു 

> **Lead Summary:** തലശ്ശേരിയിൽ മാർച്ച്‌ ഒന്നുമുതൽ ഏഴു ദിനരാത്രികളിലായി സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവൽ ആഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ വ്യാപാരി സംഘടനകളും കൈകോർത്തിറങ്ങുന്നു. ആഗസ്റ്റ് 14 വരെ അഞ്ചു മാസങ്ങളിൽ കടകളിലെത്തി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി കൂപ്പൺ നറുക്കെടുപ്പിലൂടെ സ്വർണ്ണ സമ്മാനങ്ങൾ നൽകുന്ന 'വ്യാപാരോത്സവ്' മാർച്ച്‌ ഒന്നു മുതൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തലശ്ശേരിയിൽ മാർച്ച്‌ ഒന്നുമുതൽ ഏഴു ദിനരാത്രികളിലായി സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവൽ ആഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ വ്യാപാരി സംഘടനകളും കൈകോർത്തിറങ്ങുന്നു. ആഗസ്റ്റ് 14 വരെ അഞ്ചു മാസങ്ങളിൽ കടകളിലെത്തി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി കൂപ്പൺ നറുക്കെടുപ്പിലൂടെ സ്വർണ്ണ സമ്മാനങ്ങൾ നൽകുന്ന 'വ്യാപാരോത്സവ്' മാർച്ച്‌ ഒന്നു മുതൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

20 പവനാണ് ഒന്നാം സമ്മാനം - രണ്ടാം സമ്മാനമായി രണ്ട് പവൻ വീതം അഞ്ച് പേർക്കും മൂന്നാം സമ്മാനമായി ഒരു പവൻ വീതം അഞ്ച് പേർക്കും നൽകും. നാലാം സമ്മാനം പത്ത് പേർക്ക് ഫ്രിഡ്‌ജ്, അഞ്ചാം സമ്മാനം പത്ത് പേർക്ക് ടി.വി., ആറാം സമ്മാനം പത്ത് പേർക്ക് വാഷിങ്ങ് മെഷിൻ, ഏഴാം സമ്മാനം 50 പേർക്ക് ഡിന്നർ സെറ്റ്, എട്ടാം സമ്മാനം 300 പേർക്ക് പ്രഷർ കുക്കർ, ഒമ്പതാം സമ്മാനം 300 പേർക്ക് കാസറോൾ, പത്താം സമ്മാനമായി 300 പേർക്ക് ഇസ്തിരിപ്പെട്ടി, മിക്സി ഉൾപെടെയുള്ള പ്രോത്സാഹന സമ്മാനമടക്കം 1001 ഭാഗ്യവാന്മാർക്ക് വിവിധ കാറ്റഗറി കൂപ്പണുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകും. ആഗസ്റ്റ് 15നാണ് നറുക്കെടുപ്പ്. കച്ചവട സ്ഥാപനങ്ങളിൽ നിന്നും സൗജന്യ കൂപ്പണുകൾ ചോദിച്ചു വാങ്ങണമെന്നും ഭാരവാഹികൾ പറഞ്ഞു.

കമ്മിറ്റി ചെയർമാൻ കാത്താണ്ടി റസാഖ്, ജനറൽ കൺവീനർ എ.കെ. സക്കറിയ, കെ.കെ. മൻസൂർ, സി.സി. വർഗ്ഗീസ്, സി.പി.എം. നൗഫൽ, കെ. അച്ചുതൻ, നാസർ മാടോൾ, യു.വി. ഖാലിദ്, സാക്കിർ കാത്താണ്ടി, പി.കെ. നിസാർ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188623/thalassery-carnival)