---
title: "#LBS | എല്‍.ബി.എസ് സ്‌കില്‍ സെന്റര്‍ തലശേരിയില്‍  പ്രവർത്തനം തുടങ്ങി"
english_title: "LBS Skill Center "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188628/lbs-skill-center"
published_at: "2024-03-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1a7d4666ad_IMG-20240301-WA0062.jpg"
keywords: []
---

# #LBS | എല്‍.ബി.എസ് സ്‌കില്‍ സെന്റര്‍ തലശേരിയില്‍  പ്രവർത്തനം തുടങ്ങി

> **Lead Summary:** **തലശേരി**: ഐ.ടി. ഉള്‍പെടെയുള്ള വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ യുവതീ, യുവാക്കള്‍ക്കളെ പ്രാപ്തരാക്കാനുള്ള വിദഗ്ദ പരിശീലനം നല്‍കുന്ന എല്‍.ബി.എസിന്റെ സ്‌കില്‍ സെന്റര്‍ തലശേരി പുതിയ ബസ് സ്റ്റാന്റ് ഉസ്നാസ് ടവറില്‍ പ്രവര്‍ത്തനം തുടങ്ങി. സംരംഭത്തിന്റെ ഔപചാരിക ഉദ്ഘാടനവും മാനവ സേവാ പുരസ്‌കാര സമര്‍പ്പണവും മാര്‍ച്ച് രണ്ടിന് കെ.പി. മോഹനന്‍ എം.എല്‍.എ നിർവഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**തലശേരി**: ഐ.ടി. ഉള്‍പെടെയുള്ള വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ യുവതീ, യുവാക്കള്‍ക്കളെ പ്രാപ്തരാക്കാനുള്ള വിദഗ്ദ പരിശീലനം നല്‍കുന്ന എല്‍.ബി.എസിന്റെ സ്‌കില്‍ സെന്റര്‍ തലശേരി പുതിയ ബസ് സ്റ്റാന്റ് ഉസ്നാസ് ടവറില്‍ പ്രവര്‍ത്തനം തുടങ്ങി. സംരംഭത്തിന്റെ ഔപചാരിക ഉദ്ഘാടനവും മാനവ സേവാ പുരസ്‌കാര സമര്‍പ്പണവും മാര്‍ച്ച് രണ്ടിന് കെ.പി. മോഹനന്‍ എം.എല്‍.എ നിർവഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രദീപ് ശ്രീലകം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ജമുനാറാണി ടീച്ചര്‍ മുഖ്യാതിഥിയാവും. ഇമാക്‌സ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ മാനവ സേവാ പുരസ്‌കാരം കെ.പി. മോഹനന്‍ എം.എല്‍.എ.ക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സമ്മാനിക്കും.

ഓട്ടോമൊബൈല്‍, സിവില്‍ മെക്കാനിക്ക്, കംപ്യൂട്ടര്‍ കോഴ്‌സ് ഉള്‍പെടെയുള്ള വിഷയങ്ങള്‍ എല്‍.ബി.എസ് സിലബസിലുണ്ട്. ഇതോടൊപ്പം പ്രീപ്രൈമറി ടീച്ചേഴ്‌സ് ടെയിനിംഗ് കോഴ്‌സും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തുടങ്ങുമെന്ന് സ്‌കില്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സരിത കെ. നമ്പ്യാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗവണ്‍മെന്റ് നിശ്ചയിച്ച ചുരുങ്ങിയ ഫീസ് ഈടാക്കി വിദഗ്ദ പരിശിലനം നേടിയ അദ്ധ്യാപകരാണ് ക്ലാസ്സെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188628/lbs-skill-center)