---
title: "#snehaveed | എൻ.എസ്.എസ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർഥികൾ നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറി"
english_title: "handed over the key of snehaveed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188635/handed-over-the-key-of-snehaveed"
published_at: "2024-03-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1ad6b95cf6_IMG-20240301-WA0057.jpg"
keywords: []
---

# #snehaveed | എൻ.എസ്.എസ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർഥികൾ നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറി

> **Lead Summary:** **തളിപ്പറമ്പ്: **സ്വസ്ഥമായി അന്തിയുറങ്ങാൻ ഭദ്രമായൊരു ഭവനമെന്ന സ്വപ്നത്തിന് സാഫല്യമേകി അധ്യാപക വിദ്യാർഥികൾ. തളിപ്പറമ്പ് കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂനിറ്റിൻ്റെ നേതൃത്വത്തിലാണ് നെല്ലിപ്പാറയിലെ നിർധന കുടുംബത്തിന് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്നേഹവീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ കൈമാറ്റം കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ജോബി.കെ.ജോസ് നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **സ്വസ്ഥമായി അന്തിയുറങ്ങാൻ ഭദ്രമായൊരു ഭവനമെന്ന സ്വപ്നത്തിന് സാഫല്യമേകി അധ്യാപക വിദ്യാർഥികൾ. തളിപ്പറമ്പ് കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂനിറ്റിൻ്റെ നേതൃത്വത്തിലാണ് നെല്ലിപ്പാറയിലെ നിർധന കുടുംബത്തിന് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്നേഹവീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ കൈമാറ്റം കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ജോബി.കെ.ജോസ് നിർവ്വഹിച്ചു.

കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം മേധാവി നഫീസാ ബേബി അധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി. ഖാസിം റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഡ് കൗൺസിലർ റഹ്മത്ത് ബീഗം, സി.ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ: പി. മഹമൂദ്, ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, കെ. ഹുസൈൻ ഹാജി, എസ്. മുഹമ്മദ്, പ്രിൻസിപ്പാൾ ടി.പി. അഷ്റഫ്, കെ. അബ്ദുൽ റഹ്‌മാൻ, സി.പി. ആലിപ്പി, അബ്ദുൽ അസീസ്, എസ്. അനുശ്രീ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188635/handed-over-the-key-of-snehaveed)