---
title: "#Exhibition | 'പതിമുഖ വർണ്ണങ്ങൾ ' ചിത്രങ്ങളുടെ പ്രദർശനം മാർച്ച് രണ്ടിന് കൂത്തുപറമ്പിൽ"
english_title: "Exhibition of 'Pathimukha Varnangal'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188651/exhibition-of-pathimukha-varnangal"
published_at: "2024-03-01T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1b8956c735_IMG-20240301-WA0056.jpg"
keywords: []
---

# #Exhibition | 'പതിമുഖ വർണ്ണങ്ങൾ ' ചിത്രങ്ങളുടെ പ്രദർശനം മാർച്ച് രണ്ടിന് കൂത്തുപറമ്പിൽ

> **Lead Summary:** **കൂത്തുപറമ്പ്**: പതിമുഖ വർണ്ണ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ടാലന്റ് റെക്കോർഡ് ബുക്കിന്റെ ഏഷ്യൻ റെക്കോർഡ് സമർപ്പണവും മാർച്ച് രണ്ടിന് കൂത്തുപറമ്പ് ഏഷ്യ ആർട്സ് സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ്**: പതിമുഖ വർണ്ണ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ടാലന്റ് റെക്കോർഡ് ബുക്കിന്റെ ഏഷ്യൻ റെക്കോർഡ് സമർപ്പണവും മാർച്ച് രണ്ടിന് കൂത്തുപറമ്പ് ഏഷ്യ ആർട്സ് സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 കോഴിക്കോട് ജില്ലയിലെ കായലം സ്വദേശിയായ സി.കെ. ഷിബുരാജ് കഴിഞ്ഞ 18 വർഷത്തോളമായി സ്വന്തമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗപ്പെടുത്തി ചിത്രരചന നടത്തിവരുന്നു. നിരവധി റെക്കോർഡുകളാണ് ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്. ജി.കെ. ബാബുരാജിന്റെ പുതിയ പ്രകൃതി വർണ്ണ പരീക്ഷണമായ 'പതിമുഖ വർണ്ണങ്ങൾ' പതിമുഖം എന്ന മരത്തിന്റെ തടിയിൽ നിന്ന് കാതൽ ഉപയോഗപ്പെടുത്തി തിളപ്പിച്ച് എടുത്ത് പല രൂപത്തിലാക്കി ഏക വർണ്ണത്തിൽ വരച്ചിട്ടുള്ള 50ലധികം ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലൂടെയാണ് ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം നേടിയിട്ടുള്ളത്. കെ.പി. മോഹനൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സുരേഷ് കൂത്തുപറമ്പ്, സി.കെ. ഷിബുരാജ്, ഗുരുകുലം ബാബു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188651/exhibition-of-pathimukha-varnangal)