---
title: "തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷം  നടന്നു"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188661/thondiyil"
published_at: "2024-03-01T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1c2b65e666_Screenshot_20240301-172433_Gallery.jpg"
keywords: []
---

# തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷം  നടന്നു

> **Lead Summary:** **പേരാവൂർ** : തൊണ്ടിയിൽസെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷ പരിപാടികൾ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യു ശാസ്താം പടവിൽ, സ്കൂൾ മാനേജർ റവ. ഡോ.തോമസ് കൊച്ചു കരോട്ട്,സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്,പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ബാബു കെ.വി, നൂറുദ്ദീൻ മുള്ളേരിക്കൽ, മുൻ പ്രധാനാധ്യാപിക സൂസമ്മ എൻ എസ്, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ , മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, അധ്യാപകരായി സണ്ണി കെ സെബാസ്റ്റ്യൻ, ജെസ്സി അബ്രഹാം, അമല പോൾ, സ്കൂൾ ലീഡർ ദർശൻ സുഹാസ് എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ** : തൊണ്ടിയിൽസെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷ പരിപാടികൾ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യു ശാസ്താം പടവിൽ, സ്കൂൾ മാനേജർ റവ. ഡോ.തോമസ് കൊച്ചു കരോട്ട്,സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്,പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ബാബു കെ.വി, നൂറുദ്ദീൻ മുള്ളേരിക്കൽ, മുൻ പ്രധാനാധ്യാപിക സൂസമ്മ എൻ എസ്, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ , മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, അധ്യാപകരായി സണ്ണി കെ സെബാസ്റ്റ്യൻ, ജെസ്സി അബ്രഹാം, അമല പോൾ, സ്കൂൾ ലീഡർ ദർശൻ സുഹാസ് എന്നിവർ സംസാരിച്ചു.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ അബ്ദുൾ റഷീദിൻ്റെ യാത്രയയപ്പും നടന്നു. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വൈഗ ലക്ഷ്മിയുടെ ചാറ്റൽ മഴ എന്ന കവിത സമാഹാരത്തിൻ്റെ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188661/thondiyil)