---
title: "നെന്മേനിയിൽ നഴ്സറി ഗ്രാമം പദ്ധതിക്ക് തുടക്കമായി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188668/manathavadi"
published_at: "2024-03-01T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1c7bc0fb14_IMG-20240301-WA0017.jpg"
keywords: []
---

# നെന്മേനിയിൽ നഴ്സറി ഗ്രാമം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** ** സുൽത്താൻ ബത്തേരി** : പൂക്കൾ നിറഞ്ഞൊരു ഗ്രാമം എന്ന ആശയവുമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതി ആരംഭിച്ചു. 22 , 23 വാർഡുകളിലായി മാളിക മുതൽ മാങ്കൊമ്പ് വരെ 4 കിലോമീറ്ററിനുള്ളിൽ 12 നഴ്സറികളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. പൂച്ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും ഉൽപ്പാദനം, ബഢിംഗ്, ഗ്രാഫ്റ്റിംഗ്, പരിപാലനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകിയ വനിതകളുടെ നേതൃത്വത്തിലാണ് നഴ്സറികളുടെ നടത്തിപ്പ്.

## Article Content

** സുൽത്താൻ ബത്തേരി** : പൂക്കൾ നിറഞ്ഞൊരു ഗ്രാമം എന്ന ആശയവുമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതി ആരംഭിച്ചു. 22 , 23 വാർഡുകളിലായി മാളിക മുതൽ മാങ്കൊമ്പ് വരെ 4 കിലോമീറ്ററിനുള്ളിൽ 12 നഴ്സറികളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. പൂച്ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും ഉൽപ്പാദനം, ബഢിംഗ്, ഗ്രാഫ്റ്റിംഗ്, പരിപാലനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകിയ വനിതകളുടെ നേതൃത്വത്തിലാണ് നഴ്സറികളുടെ നടത്തിപ്പ്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ നഴ്സറികൾക്ക് ആവശ്യമായ ചെടികൾ മൊത്തവിലയിൽ ഈ നഴ്സറികളിൽ നിന്നും ലഭ്യമാകും.ഓർഡറുകൾക്കനുസരിച്ച് കരാർ വ്യവസ്ഥയിൽ മറ്റ് നഴ്സറികൾക്ക് ചെടികൾ ഉൽപ്പാദിപ്പിച്ചും നൽകും. ചുള്ളിയോട് മുതൽ അമ്പലവയൽ വരെ നിരവധി വലിയ നഴ്സറികളും കാർഷിക ഗവേഷണ കേന്ദ്രത്തിലെ നഴ്സറിയും ഇവിടെ നിലവിലുണ്ട്. ഗ്രാമ പഞ്ചായത്ത് നഴ്സറികൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ 20 നഴ്സറികളാവും ഈ പ്രദേശത്ത്. ഇതോടെ മലബാറിലെ ഏറ്റവും വലിയ നഴ്സറി വിപണിയായി നെന്മേനി മാറും.വരും വർഷങ്ങളിൽ പദ്ധതികളിൽ കൂടുതൽ തുക വകയിരുത്തി കൂടുതൽ നഴ്സറികൾ ആരംഭിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,വി ടി ബേബി, സുജാത ഹരിദാസ് , പഞ്ചായത്തംഗങ്ങളായ ഷമീർ മാളിക,ബിജു ഇടയനാൽ,കെ വി ശശി,ഉഷ വേലായുധൻ,ദീപ ബാബു, കൃഷി ഓഫീസർ അനുപമ കൃഷ്ണൻ,കാർഷിക ഗവേഷണ കേന്ദ്രം മുൻ എ ഡി ആർ പ്രൊഫ. രാജേന്ദ്രൻ, ജാൻസി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188668/manathavadi)