---
title: "കെജിഎംഒഎ വയനാട് ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188670/kalpetta"
published_at: "2024-03-01T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1c8de8d515_IMG-20240301-WA0018.jpg"
keywords: []
---

# കെജിഎംഒഎ വയനാട് ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

> **Lead Summary:** **കൽപ്പറ്റ** : കെജിഎംഒഎ വയനാട് ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി ഡോക്ടർ ടി എൻ സുരേഷ് സംബന്ധിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുറഹീം കപൂർ, സെക്രട്ടറി ഡോ.ആതിര സോമൻ, ട്രഷറർ ഡോ അരുൺ ഗോപ് എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

**കൽപ്പറ്റ** : കെജിഎംഒഎ വയനാട് ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി ഡോക്ടർ ടി എൻ സുരേഷ് സംബന്ധിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുറഹീം കപൂർ, സെക്രട്ടറി ഡോ.ആതിര സോമൻ, ട്രഷറർ ഡോ അരുൺ ഗോപ് എന്നിവരെ തിരഞ്ഞെടുത്തു.

ആരോഗ്യവകുപ്പിന്റെ സമൂല വികസനത്തിന് കേവലം കെട്ടിടങ്ങൾ മാത്രം മതിയാവില്ല. മാറുന്ന സാഹചര്യത്തിനനുസരിച്ച് പുതിയ പോസ്റ്റുകളും കൂടുതൽ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഗുണം രോഗികളിലേക്കും പൊതുജനങ്ങളിലേക്കും എത്തുകയുള്ളൂ എന്നത് യോഗം വിലയിരുത്തി. അതിനായുള്ള ശ്രമങ്ങളിൽ കെജിഎംഒഎ നേതൃത്വം വഹിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188670/kalpetta)