---
title: "ബൈക്ക് നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറി: രണ്ട് യുവാക്കള്‍ മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188681/accident-dead"
published_at: "2024-03-01T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1dd7b75a2b_n58782911817093010125655980c990bf2d663073b5a2f5f13198bcf75c344df901259bb89fa68f0d1836b0.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറി: രണ്ട് യുവാക്കള്‍ മരിച്ചു

> **Lead Summary:** **തൃശൂർ:** മണ്ണൂത്തിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടില്‍ സൂര്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. മിനി വാനില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്.

## Article Content

**തൃശൂർ:** മണ്ണൂത്തിയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടില്‍ സൂര്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. മിനി വാനില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്.

തൃശൂർ - പീച്ചി ഡാം റൂട്ടില്‍ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂള്‍ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ ഈ വാഹനത്തില്‍ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188681/accident-dead)