---
title: "സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം; യുവമോർച്ച "
english_title: "CBI investigation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188691/cbi-investigation"
published_at: "2024-03-01T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1e31b1ff4a_IMG-20240301-WA0002.jpg"
keywords: []
---

# സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം; യുവമോർച്ച 

> **Lead Summary:** **കല്പറ്റ: **സിദ്ധാർത്ഥിൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഉദാഹരണമാണ്. എസ്എഫ്ഐയുടെ ഇത്തരം ക്രൂര കൃത്യങ്ങളിൽ കേരള പോലീസ് അന്വേഷണം അട്ടിമറിയ്ക്കപ്പെടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരൂവെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

## Article Content

**കല്പറ്റ: **സിദ്ധാർത്ഥിൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഉദാഹരണമാണ്. എസ്എഫ്ഐയുടെ ഇത്തരം ക്രൂര കൃത്യങ്ങളിൽ കേരള പോലീസ് അന്വേഷണം അട്ടിമറിയ്ക്കപ്പെടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരൂവെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

വെറ്റിനറി സർവ്വകലാശാലാ ഡീനിനെയും കേസിൽ പ്രതിചേർക്കണം. സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്ക് പങ്കുള്ള മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് എസ്എഫ്ഐ ഭീകരർ നടപ്പിലാക്കിയത്. സർവ്വകലാശാലാ രജിസ്ട്രാറുടേത് അടക്കം വെറ്റിനറി സർവ്വകലാശാലയിൽ നടന്ന നിയമനങ്ങളിൽ അന്വേഷണം ആവശ്യമാണ്. യോഗ്യതയുള്ളവർ പലരും പുറത്ത് നിൽക്കവേ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർ ഉന്നത പദവികളിലടക്കം ജീവനക്കാരായി കയറിയത് എങ്ങനെ എന്ന് അന്വേഷിക്കണമെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188691/cbi-investigation)