---
title: "സപ്ലൈകോയ്ക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി"
english_title: "Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188715/supplyco"
published_at: "2024-03-01T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1fc837b663_IMG-20240301-WA0008.jpg"
keywords: []
---

# സപ്ലൈകോയ്ക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി

> **Lead Summary:** **ഉളിക്കൽ: **സംസ്ഥാന സർക്കാരിന്റെ വികലമായ സാമ്പത്തിക നയത്തിനെതിരെയും അടച്ച് പൂട്ടാനായ സപ്ലൈകോയെ രക്ഷിക്കുക എന്നാവശ്യപ്പെട്ടും ആം ആദ്മി പാർട്ടി ഇരിക്കൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഉളിക്കൽ സപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രതിക്ഷധ സൂചകമായി സർക്കാർ കാലിയാക്കുന്ന സപ്ലൈകോക്ക് ആം ആദ്മി പാർട്ടിയുടെ കിറ്റ് വിതരണം ചെയ്ത് പ്രതിഷേധിച്ചു.

## Article Content

**ഉളിക്കൽ: **സംസ്ഥാന സർക്കാരിന്റെ വികലമായ സാമ്പത്തിക നയത്തിനെതിരെയും അടച്ച് പൂട്ടാനായ സപ്ലൈകോയെ രക്ഷിക്കുക എന്നാവശ്യപ്പെട്ടും ആം ആദ്മി പാർട്ടി ഇരിക്കൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഉളിക്കൽ സപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രതിക്ഷധ സൂചകമായി സർക്കാർ കാലിയാക്കുന്ന സപ്ലൈകോക്ക് ആം ആദ്മി പാർട്ടിയുടെ കിറ്റ് വിതരണം ചെയ്ത് പ്രതിഷേധിച്ചു.

സപ്ലൈ‌കോയിൽ കൂടി സർക്കാർ നടത്തുന്ന കരിഞ്ചന്ത അവസാനിപ്പിക്കണമെന്നും, സബ്‌സിഡി പഴയപടി ആക്കിയും വിതരണക്കാരുടെ കുടിശ്ശിക തീർത്തും സപ്ലൈക്കോയെ വീണ്ടെടുക്കണമെന്നും നേതാക്കന്മാർ ആവശ്യപ്പെട്ടു. പി.വി. ജോസഫ്, ഷാജി തെക്കേമുറി, പി.കെ. ഷാജി, ടി.ടി. സ്റ്റീഫൻ, ബിജു സ്റ്റീഫൻ, ഇമ്മാനുവൽ ജോർജ്, ക്രൗളി മാത്യു, തോമസ് ചക്കാംകുന്നേൽ, സ്റ്റാനി കൊട്ടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188715/supplyco)