---
title: "അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി"
english_title: "Mother lover "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188721/mother-lover"
published_at: "2024-03-01T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2031087068_n5878799841709310633183faeca21f934a9daf04fc1cac900d2e9a13ee995749527819dde464a119a94454.jpg"
keywords: []
---

# അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

> **Lead Summary:** **മലപ്പുറം: **അമ്മയും കാമുകനും ചേർന്ന് കൊന്ന പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍ നിന്നു ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. 

## Article Content

**മലപ്പുറം: **അമ്മയും കാമുകനും ചേർന്ന് കൊന്ന പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍ നിന്നു ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. 

കുട്ടിയുടെ അമ്മയെ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിച്ചു മൂന്നു മാസം മുന്‍പാണ് യുവതി തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ കണ്ടതോടെയാണു സംഭവം പുറത്തായത്. ശ്രീപ്രിയയുടെ കൂടെ കുഞ്ഞിനെ കാണാതിരുന്നതിനാല്‍ സംശയം തോന്നിയ ബന്ധു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്ന് ശ്രീപ്രിയ പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ ജയസൂര്യയുടെ പിതാവിനെയും മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188721/mother-lover)