---
title: "കിണറ്റില്‍ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188726/dead"
published_at: "2024-03-01T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e209699cb13_n58787919017093122523836ba864f400e5adcfad2f612e597306ad1635665c38f08e4f7afc8f6290469fa1.jpg"
keywords: []
---

# കിണറ്റില്‍ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി: ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു

> **Lead Summary:** **കൊല്ലം:** കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കല്‍ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു.

## Article Content

**കൊല്ലം:** കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കല്‍ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഉണ്ണി ബോധരഹിതനായി വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവമുണ്ടായത്. കിണറ്റിനുളളില്‍ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കല്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റില്‍ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188726/dead)