---
title: "അന്താരാഷ്ട്ര വനിതാദിനം: സ്വയംപ്രതിരോധ പരിശീലന പരിപാടി"
english_title: "International Women's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188774/international-womens-day"
published_at: "2024-03-02T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a7217a9bb_Screenshot_20240302-094152_Google.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാദിനം: സ്വയംപ്രതിരോധ പരിശീലന പരിപാടി

> **Lead Summary:** **കണ്ണൂർ** : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. മാര്‍ച്ച് രണ്ടിന് കണ്ണൂര്‍ ഗവ.ഐ ടി ഐ, തോട്ടട എസ് എന്‍ കോളേജ്, മൂന്നിന് കണ്ണൂര്‍ പൊലീസ് സഭ ഹാള്‍, എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ നാല് ബാച്ചുകളിലായാണ് പരിശീലനം.

## Article Content

**കണ്ണൂർ** : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. മാര്‍ച്ച് രണ്ടിന് കണ്ണൂര്‍ ഗവ.ഐ ടി ഐ, തോട്ടട എസ് എന്‍ കോളേജ്, മൂന്നിന് കണ്ണൂര്‍ പൊലീസ് സഭ ഹാള്‍, എ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ നാല് ബാച്ചുകളിലായാണ് പരിശീലനം.

ജ്വാല 2.0 എന്ന പേരില്‍ കേരളത്തിലെ 20 പോലീസ് ജില്ലകളിലും പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9497926866, 9947868737. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188774/international-womens-day)