---
title: "കണ്ണാടിപ്പറമ്പിൽ കെ എസ് എഫ് ഇ ശാഖ തുറന്നു "
english_title: "Knnadiparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188846/knnadiparamba"
published_at: "2024-03-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2d1ea6181c_Screenshot_20240302-124115_Photos.jpg"
keywords: []
---

# കണ്ണാടിപ്പറമ്പിൽ കെ എസ് എഫ് ഇ ശാഖ തുറന്നു 

> **Lead Summary:** **കണ്ണാടിപ്പറമ്പ**: കെ എസ് എഫ് ഇ യുടെ 708 ആമത് ശാഖ കണ്ണാടിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു. ശാഖയുടെ ഉദ്‌ഘാടനം ധനകാര്യ വകുപ്പ് മന്ത്രി അഡ്വ കെ എൻ ബാലഗോപാൽ നിർവഹിച്ചു. ജനങ്ങളുടെ സമ്പാദ്യ ശീലം വർധിപ്പിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കി സർക്കാർ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമായി മാറാൻ കെ എസ് എഫ് ഇ ക്ക് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണാടിപ്പറമ്പ**: കെ എസ് എഫ് ഇ യുടെ 708 ആമത് ശാഖ കണ്ണാടിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു. ശാഖയുടെ ഉദ്‌ഘാടനം ധനകാര്യ വകുപ്പ് മന്ത്രി അഡ്വ കെ എൻ ബാലഗോപാൽ നിർവഹിച്ചു. ജനങ്ങളുടെ സമ്പാദ്യ ശീലം വർധിപ്പിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കി സർക്കാർ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചിട്ടി സ്ഥാപനമായി മാറാൻ കെ എസ് എഫ് ഇ ക്ക് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

80,500കോടി രൂപയുടെ ബിസിനസ് ഇന്ന്‌ കെ എസ് എഫ് ഇ ക്ക് ഉണ്ട്.യുവ തലമുറയെ ആകർഷിക്കാനായി ഓൺലൈൻ സംവിധാനങ്ങളുപയോഗിച്ച് എളുപ്പത്തിൽ അടയ്ക്കാനാകുന്ന ചിട്ടികളും നിക്ഷേപ പദ്ധതികളും ആസൂത്രണം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, പഞ്ചായത്തംഗം എൻ അജിത, കെ എസ് എഫ് ഇ ഡയരക്ടർ എം സി രാഘവൻ, മാനേജിംഗ് ഡയറക്ടർ ഡോ എസ് കെ സനിൽ, കണ്ണൂർ മേഖല അസിസ്റ്റൻ്റ് ജനറൽ മാനേജർ എസ് ഗിരീഷ്‌കുമാർ,കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഗോപിനാഥൻ, കെ എസ് എഫ് ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.അരുൺബോസ്, കണ്ണൂർ -കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി റ്റി സതീഷ് ബാബു,കെ എസ് എഫ് ഇ ഓഫീസേഴ് സ് അസോസിയേഷൻ കണ്ണൂർ-കാസർഗോഡ് ജില്ലാ സെക്രട്ടറി കെ ദീപക്,വിവിധ രാഷ്ട്രീയ പാർട്ടി -വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188846/knnadiparamba)