---
title: "#Tiger |  ചുങ്കക്കുന്ന് ഒറ്റപ്ലാവിൽ കടുവയെ കണ്ടതായി നാട്ടുകാർ "
english_title: "saw a tiger in Ottaplav "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188859/saw-a-tiger-in-ottaplav"
published_at: "2024-03-02T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2da96af74c_Screenshot_2024-03-02-13-09-47-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Tiger |  ചുങ്കക്കുന്ന് ഒറ്റപ്ലാവിൽ കടുവയെ കണ്ടതായി നാട്ടുകാർ 

> **Lead Summary:** **കൊട്ടിയൂർ: **ചുങ്കക്കുന്ന് ഒറ്റപ്ലാവിൽ ഇന്നലെ രാത്രിയിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഒറ്റപ്ലാവ് ഓതർകുന്നേൽ റോയിയുടെ വീടിനു സമീപം റബർ തോട്ടത്തിൽ കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് കടുവയെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എഫ്.ഒ സി.കെ. മഹേഷിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളിൽ പ്രദേശത്ത് പട്രോളിങ് നടത്താനും തുടർച്ചയായി പടക്കം പൊട്ടിക്കാനും തീരുമാനിച്ചതായി എസ്.എഫ്.ഒ. അറിയിച്ചു.

## Article Content

**കൊട്ടിയൂർ: **ചുങ്കക്കുന്ന് ഒറ്റപ്ലാവിൽ ഇന്നലെ രാത്രിയിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഒറ്റപ്ലാവ് ഓതർകുന്നേൽ റോയിയുടെ വീടിനു സമീപം റബർ തോട്ടത്തിൽ കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് കടുവയെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എഫ്.ഒ സി.കെ. മഹേഷിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളിൽ പ്രദേശത്ത് പട്രോളിങ് നടത്താനും തുടർച്ചയായി പടക്കം പൊട്ടിക്കാനും തീരുമാനിച്ചതായി എസ്.എഫ്.ഒ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188859/saw-a-tiger-in-ottaplav)