---
title: "#Homeopathic | ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ നവീകരിച്ച കെട്ടിടം ഉദ്ഘാടനം "
english_title: "Homeopathic Ayush Primary Health Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188872/homeopathic-ayush-primary-health-centre"
published_at: "2024-03-02T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2e40d66f45_IMG-20240302-WA0029.jpg"
keywords: []
---

# #Homeopathic | ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 

> **Lead Summary:** **പടിയൂർ: **പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിൻ്റെ കുയിലൂർ ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവഹിച്ചു. 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലിനിക്കിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്.

## Article Content

**പടിയൂർ: **പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിൻ്റെ കുയിലൂർ ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡന്റ് ബി. ഷംസുദ്ദീൻ നിർവഹിച്ചു. 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലിനിക്കിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്.

വൈസ് പ്രിസിഡന്റ് ആർ. മിനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ്‌ കമ്മിറ്റി ചെയർമാൻ സിബി കാവനാൽ, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. തങ്കമണി, വാർഡ് മെമ്പർ കെ. ശോഭന, പി.പി. രാഘവൻ മാസ്റ്റർ, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188872/homeopathic-ayush-primary-health-centre)