---
title: "#DYFI | ഡി.വൈ.എഫ്.ഐ.യുടെ 25-ാമത് സ്‌നേഹയാത്ര മേരി ഭവനിലേക്ക് "
english_title: "DYFI's 25th Sneha Yatra "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188885/dyfis-25th-sneha-yatra"
published_at: "2024-03-02T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2ebfaf3c75_IMG-20240302-WA0027(2).jpg"
keywords: []
---

# #DYFI | ഡി.വൈ.എഫ്.ഐ.യുടെ 25-ാമത് സ്‌നേഹയാത്ര മേരി ഭവനിലേക്ക് 

> **Lead Summary:** **ഇരിട്ടി: **മാട്ടറ അന്തരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ നാലാം ചരമ വാർഷിക ദിനത്തിൽ സഹപ്രവർത്തകർ പരിയാരം മേരി ഭവനിലേക്ക് 25-ാമത് സ്‌നേഹയാത്ര നടത്തി. ഹോമിലേക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഗൃഹ സന്ദർശനത്തിലൂടെ പ്രവർത്തകർ ശേഖരിച്ചാണ് സ്നേഹയാത്ര നടത്തുന്നത്.

## Article Content

**ഇരിട്ടി: **മാട്ടറ അന്തരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ നാലാം ചരമ വാർഷിക ദിനത്തിൽ സഹപ്രവർത്തകർ പരിയാരം മേരി ഭവനിലേക്ക് 25-ാമത് സ്‌നേഹയാത്ര നടത്തി. ഹോമിലേക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഗൃഹ സന്ദർശനത്തിലൂടെ പ്രവർത്തകർ ശേഖരിച്ചാണ് സ്നേഹയാത്ര നടത്തുന്നത്.

25 യാതകളിലായി ഏകദേശം 19 ലക്ഷത്തോളം വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് കണ്ണൂർ - കാസർകോഡ് ജില്ലകളിലെ വിവിധ അഗതി മന്ദിരങ്ങളിൽ എത്തിച്ചത്. സ്നേഹയാത്ര മാട്ടറയിൽ ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് ഉളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മാട്ടറ യൂണിറ്റ് സെക്രട്ടറി പ്രണവ് കോങ്ങാട്ട് അധ്യക്ഷത വഹിച്ചു. പരിയാരം മേരിഭവനിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി . ദിവ്യ പ്രവർത്തകർ ശേഖരിച്ച വസ്തുക്കൾ മേരി ഭവൻ മദർ സുപ്പീരിയർ സി: ക്ലയറിന് കൈമാറി.

തുടർന്ന് നടന്ന സ്നേഹസംഗമം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഷിമ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ മേഖല കമ്മിറ്റി അംഗം അനൂപ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഉത്തമൻ കോങ്ങാട്ട്, ശിവ കൊളപ്പുറം, സ്നേഹയാത്ര കോർഡിനേറ്റർ സരുൺ തോമസ്, സിസ്റ്റർ ക്ലയർ എന്നിവർ സംസാരിച്ചു.

ഷാജി കൊച്ചുപറമ്പിൽ, പ്രബിൻ കോങ്ങാട്ട്, സനൂപ് കാഞ്ഞിരത്താംകുഴി, ബിബിൻ പാലാക്കുഴി എന്നിവർ സ്‌നേഹ യാത്രക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188885/dyfis-25th-sneha-yatra)