---
title: "#Kanichar | കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Doctor Palpu Memorial UP School Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188918/doctor-palpu-memorial-up-school-kanichar"
published_at: "2024-03-02T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e31122910b7_Screenshot_2024-03-02-17-13-59-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kanichar | കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:** **കണിച്ചാർ**: ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പ്രീ പ്രൈമറി വിഭാഗത്തിന്റെ ഏഴാമത് വാർഷികവും ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കെ.പി. ഗീത ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രീ പ്രൈമറി സ്കൂൾ വാർഷികാഘോഷം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. അക്ഷര അധ്യക്ഷത വഹിച്ചു. സ്കൂൾ ഭാരവാഹികളായ ദീപ്തി പി.സി, നസീറ വി.പി, അനു ബിനോജ്, ഷീല.എം.എൻ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കണിച്ചാർ**: ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പ്രീ പ്രൈമറി വിഭാഗത്തിന്റെ ഏഴാമത് വാർഷികവും ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കെ.പി. ഗീത ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രീ പ്രൈമറി സ്കൂൾ വാർഷികാഘോഷം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. അക്ഷര അധ്യക്ഷത വഹിച്ചു. സ്കൂൾ ഭാരവാഹികളായ ദീപ്തി പി.സി, നസീറ വി.പി, അനു ബിനോജ്, ഷീല.എം.എൻ തുടങ്ങിയവർ സംബന്ധിച്ചു.

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതു സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ്മ ണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188918/doctor-palpu-memorial-up-school-kanichar)