---
title: "മാലിന്യ കൂമ്പാരമായി നീണ്ടുനോക്കിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188932/kottiyoor"
published_at: "2024-03-02T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e324ac95f83_Screenshot_20240302-183416_WhatsApp.jpg"
keywords: []
---

# മാലിന്യ കൂമ്പാരമായി നീണ്ടുനോക്കിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം 

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കിയിൽ വർഷങ്ങളായി ഉപയോഗപ്രഥമല്ലാതെ കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഏറെ കാലങ്ങളായി ഇവിടെ ബസ് കയറാറില്ല. നിലവിൽ മാലിന്യങ്ങളുടെ കൂമ്പാരം തന്നെയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ഇതിന് സമീപത്തായി 20 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച പൊതു ശൗചാലയവുമുണ്ട്. ഈ ശൗചാലയത്തിന്റെ അവസ്ഥ ഇതിലും ദയനീയമാണ്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കിയിൽ വർഷങ്ങളായി ഉപയോഗപ്രഥമല്ലാതെ കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഏറെ കാലങ്ങളായി ഇവിടെ ബസ് കയറാറില്ല. നിലവിൽ മാലിന്യങ്ങളുടെ കൂമ്പാരം തന്നെയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. ഇതിന് സമീപത്തായി 20 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച പൊതു ശൗചാലയവുമുണ്ട്. ഈ ശൗചാലയത്തിന്റെ അവസ്ഥ ഇതിലും ദയനീയമാണ്.

ശൗചാലയങ്ങളുടെ പല വാതിലുകളും പൂട്ടിയിട്ടിരിക്കുന്നു. അകവും പുറവും വൃത്തിഹീനമായ നിലയിലാണ്. മൂക്ക് പൊത്താതെ ആളുകൾക്ക് ഇതിനടുത്തേക്ക് പോലും വരാൻ സാധിക്കില്ല. കൂടാതെ ഇവിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ശക്തമാണെന്ന് നാട്ടുകാർ പറയുന്നു. ആഴ്ച ചന്തക്കായി നിർമ്മിച്ച ഷെഡും, കാടുപിടിച്ച് നശിച്ചു കിടക്കുന്ന വഴിവിളക്കുകളും ആണ് ഇവിടെ ഉള്ള മറ്റൊരു കാഴ്ച. പ്രദേശത്തെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന ഒരു പൊതുശൗചാലയം നാളുകൾ ആയിട്ടും ഈയൊരു അവസ്ഥയിൽ തുടരുന്നത് അധികൃതരുടെ അനാസ്ഥമൂലമാണ്.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188932/kottiyoor)