---
title: "സിദ്ധാർത്ഥിന്റെ മരണം; ഗൂഢാലോചന അന്വേഷിക്കണം: യുവജനതാദൾ എസ് "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188933/kalpetta"
published_at: "2024-03-02T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e325c1b1c7a_IMG-20240302-WA0067.jpg"
keywords: []
---

# സിദ്ധാർത്ഥിന്റെ മരണം; ഗൂഢാലോചന അന്വേഷിക്കണം: യുവജനതാദൾ എസ് 

> **Lead Summary:**  **കൽപ്പറ്റ** : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്നും ഗൂഢാലോചന ഉണ്ടെകിൽ സമഗ്ര അന്വേഷണം നടത്തണമെന്നും യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

 **കൽപ്പറ്റ** : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്നും ഗൂഢാലോചന ഉണ്ടെകിൽ സമഗ്ര അന്വേഷണം നടത്തണമെന്നും യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പുത്തൂർ ഉമ്മർ അധ്യക്ഷത വഹിച്ചു. സർവ്വകലാശാല അധികാരികളുടെ മൂക്കിനു താഴെ ഇത്രയും വലിയ അക്രമം നടന്നിട്ടും കൃത്യമായ ഇടപെടലുകൾ നടത്താതെ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട അധികാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188933/kalpetta)