---
title: "സുരേഷ് ഗോപി തൃശൂരില്‍, അനില്‍ ആന്‍റണി പത്തനംതിട്ടയില്‍"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188934/bjp"
published_at: "2024-03-02T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e32c08ad34f_n5881296681709386665089c108435e56ccbda04e990e01a5835bbf58090136e427a98dedf85268458470ed.jpg"
keywords: []
---

# സുരേഷ് ഗോപി തൃശൂരില്‍, അനില്‍ ആന്‍റണി പത്തനംതിട്ടയില്‍

> **Lead Summary:** **ന്യൂഡല്‍ഹി: **ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയില്‍ കേരളത്തില്‍നിന്ന് 12 പേർ ഇടം പിടിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജനവിധി തേടും.

## Article Content

**ന്യൂഡല്‍ഹി: **ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയില്‍ കേരളത്തില്‍നിന്ന് 12 പേർ ഇടം പിടിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജനവിധി തേടും.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍നിന്നു ജനവിധി തേടും. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മത്സരിക്കുന്പോള്‍ വി. മുരളീധരൻ ആറ്റിങ്ങലില്‍ ജനവിധി തേടും.

അടുത്തിടെ ബിജെപിയില്‍ ചേർന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയും ആദ്യ പട്ടികയില്‍ ഇടം പിടിച്ചു. പത്തനംതിട്ടിയില്‍നിന്നുമാണ് അനില്‍ ജനവിധി തേടുക.

മുതിർന്ന നേതാവ് എം.ടി. രമേശ് കോഴിക്കോട് മത്സരിക്കും. ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍നിന്നും മത്സരിക്കും. പാലക്കാട് സി. കൃഷ്ണകുമാറും കണ്ണൂരില്‍ സി. രഘുനാഥും മത്സരിക്കും. വടകരയില്‍ പ്രഫുല്‍ കൃഷ്ണയെയും മലപ്പുറത്ത് ഡോ. അബ്ദുള്‍ സലാമിനെയും ബിജെപി കളത്തിലിറക്കി.

പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യവും കാസർഗോഡ് എം.എല്‍. അശ്വനിയും ജനവിധി തേടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188934/bjp)