---
title: "#Dialysis | പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ്ണ "
english_title: "Peritoneal Dialysis Wayanad District Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188936/peritoneal-dialysis-wayanad-district-association"
published_at: "2024-03-02T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e32da131756_IMG-20240302-WA0061.jpg"
keywords: []
---

# #Dialysis | പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ്ണ 

> **Lead Summary:** **കൽപ്പറ്റ: **പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് മരുന്ന് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. കോഡിനേറ്റർ വിനോദ് പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. സൂസൻ ബേബി അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി, ഗിരിജാ വാളാട്, ഓമന വർഗ്ഗീസ്, അനിൽ കൊളവയൽ, നിർമ്മല, സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അമ്പിളി വിനോദ്, രാജേഷ് മാനന്തവാടി എന്നിവർ സംസാരിച്ചു.

## Article Content

**കൽപ്പറ്റ: **പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് മരുന്ന് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. കോഡിനേറ്റർ വിനോദ് പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. സൂസൻ ബേബി അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി, ഗിരിജാ വാളാട്, ഓമന വർഗ്ഗീസ്, അനിൽ കൊളവയൽ, നിർമ്മല, സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അമ്പിളി വിനോദ്, രാജേഷ് മാനന്തവാടി എന്നിവർ സംസാരിച്ചു.

ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും സർക്കാറിന് അനക്കമില്ലെന്നും നാല് മാസമായി പെരിറ്റോണിയൽ ഫ്ളൂയിഡ് കിട്ടുന്നില്ലെന്നുമാണ് രോഗികളുടെ പരാതി. ഒരു വർഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസം 4000 രൂപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക, സമാശ്വാസ നിധി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ധർണ്ണ ഉന്നയിച്ചു. സൂചനാ സമരമായാണ് കലക്ട്രേറ്റ് ധർണ്ണ നടത്തുന്നതെന്ന് വിനോദ് പുൽപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188936/peritoneal-dialysis-wayanad-district-association)