---
title: "ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188969/accident-dead"
published_at: "2024-03-02T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e34bc451468_n588157462170939460202529f92aec445aa04e59afae0dc8f1f0e7948037eb9824bfc2363fb732ed9b43c5.jpg"
keywords: []
---

# ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **തൃശൂർ:** കുന്നംകുളം ചൊവ്വന്നൂരില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്ബാല്‍ വീട്ടില്‍ അനില്‍കുമാറിന്‍റെ മകള്‍ അപർണയാണ് മരിച്ചത്.

## Article Content

**തൃശൂർ:** കുന്നംകുളം ചൊവ്വന്നൂരില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്ബാല്‍ വീട്ടില്‍ അനില്‍കുമാറിന്‍റെ മകള്‍ അപർണയാണ് മരിച്ചത്.

ചൊവ്വന്നൂരില്‍ നടക്കുന്ന എസ്‌എഫ്‌ഐ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടം. ചൊവ്വന്നൂർ പാടത്തിന് സമീപം ബൈക്കിന് പിന്നില്‍ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അക്ഷയ്ക്ക് നിസാര പരിക്കുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188969/accident-dead)