---
title: "സ്വര്‍ണക്കടത്ത് ശ്രമം; സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188973/arrested"
published_at: "2024-03-02T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e351a00f717_n5881660501709396297205920f4565737db5dca474b5630299dd5a1be5b14d367595297434a1d155935477.jpg"
keywords: []
---

# സ്വര്‍ണക്കടത്ത് ശ്രമം; സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

> **Lead Summary:** **കൊച്ചി:** നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നെത്തിയ പട്ടാമ്ബി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചിരുന്നത്.

## Article Content

**കൊച്ചി:** നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നെത്തിയ പട്ടാമ്ബി സ്വദേശി മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചിരുന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു. ഇയാള്‍ സ്വര്‍ണം നാലു ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ ഇയാളില്‍നിന്ന് സ്വര്‍ണ ചെയിനും വളയും കണ്ടെടുത്തു.

അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നിന്നും 272 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188973/arrested)