---
title: "കെഎസ്‌ആര്‍ടിസിയില്‍ ഏഴു പേരെ പിരിച്ചുവിട്ടു"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188975/ksrtc"
published_at: "2024-03-02T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3531403cca_n5881633941709396689466fe77af2a75383bfda0fe49ef1ac5e0c00e1cb42a80e86592508d5d5742580aba.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസിയില്‍ ഏഴു പേരെ പിരിച്ചുവിട്ടു

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആർടിസിയില്‍ ഏഴ് പേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മധ്യനിര മാനേജ്മെന്‍റ് ശക്തമാക്കണമെന്ന പ്രഫ. സുശീല്‍ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആർടിസിയില്‍ കരാർ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴു പേരെയാണ് ഒരു നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടത്. 

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആർടിസിയില്‍ ഏഴ് പേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മധ്യനിര മാനേജ്മെന്‍റ് ശക്തമാക്കണമെന്ന പ്രഫ. സുശീല്‍ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ആർടിസിയില്‍ കരാർ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴു പേരെയാണ് ഒരു നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടത്. 

എച്ച്‌ആർ മാനേജർ ഷെജു, ഫിനാൻസ് ജനറല്‍ മാനേജർ ബീനാ ബീഗം, സിവില്‍ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എൻജിനിയർമാർ, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്നു ട്രെയിനിമാർ എന്നിവർ പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. 

ഫെബ്രുവരി 29ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇവർ ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെവ്വേറെ പിരിച്ചുവിടല്‍ ഉത്തരവ് തയാറാക്കി ഇവർക്ക് പേഴ്സണല്‍ മെയിലുകളില്‍ അയയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188975/ksrtc)