---
title: "യൂത്ത് കോൺഗ്രസ് പേരാവൂരിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു"
english_title: "Youth Congress Peravoor Cricket Tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18898/youth-congress-peravoor-cricket-tournament"
published_at: "2022-01-03T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d28964893b1_Picsart_22-01-03_10-54-34-972.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പേരാവൂരിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു

> **Lead Summary:** പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ സെന്റ് ജോസഫ്‌സ് ഹയർസെക്കണ്ടറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സമാപിച്ചത്. 

## Article Content

പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ സെന്റ് ജോസഫ്‌സ് ഹയർസെക്കണ്ടറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സമാപിച്ചത്. 

രാവിലെ 10 മണിക്ക് ആരംഭിച്ച ടൂർണമെൻറ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ᴅᴄᴄ ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ് ഡിസിസി മെമ്പർ സണ്ണി മേച്ചേരി, പേരാവൂർ പഞ്ചായത്ത് മെമ്പർ രാജു. പേരാവൂർ മണ്ഡലം സെക്രട്ടറി ബാബു തുരുത്തിപ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം പ്രസിഡണ്ട് മാരും പങ്കെടുത്തു.

നിയോജകമണ്ഡലം ടീം ഉൾപ്പെടെ എട്ട് ടീമുകൾ പരസ്പരം പോരാടിയ ടൂർണ്ണമെന്റിൽ പേരാവൂർ നിയോജകമണ്ഡലം,  ആറളം മണ്ഡലം, മുഴക്കുന്ന് മണ്ഡലം, പേരാവൂർ മണ്ഡലം കമ്മിറ്റി എന്നീ ടീമുകൾ സെമി ഫൈനലിലേക്ക് അർഹത നേടി.

തുടർന്ന് നടന്ന ഫൈനലിൽ പേരാവൂർ മണ്ഡലം കമ്മിറ്റി, ആറളം മണ്ഡലം കമ്മിറ്റി എന്നീ ടീമുകൾ മാറ്റുരച്ചപ്പോൾ കണിച്ചാർ- സാവിയോൺ ഓട്ടോസിറ്റിയുടെ ക്യാഷ് അവാർഡിനും നീണ്ടുനോക്കി -കുര്യൻ ഇലക്ട്രോണിക്സ് ആന്റ് സാനിറ്ററീസ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ ട്രോഫിയും ആറളം മണ്ഡലം കമ്മിറ്റിയും , ഇൻകാസ് ഖത്തർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ക്യാഷ് അവാർഡും പേരാവൂർ ഫാമിലി കളക്‌ഷൻസ് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ ട്രോഫിയും പേരാവൂർ മണ്ഡലം കമ്മറ്റിയും സ്വന്തമാക്കി. 

നടനും സംവിധായകനും സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീം അംഗവുമായ ഡോ :അമർ രാമചന്ദ്രൻ ഒന്നാം സമ്മാനവും റണ്ണറപ്പ്, മികച്ച വ്യക്തിഗത കളിക്കാരായ ജംഷീർ ആറളം, അമൽ ഷാജി എന്നിവർക്കുള്ള സമ്മാനദാനം യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബർട്ട്‌ വള്ളോപ്പിള്ളി, നൂറുദ്ധീൻ മുള്ളേരിക്കൽ, രഞ്ജുഷ എം. ആർ എന്നിവർ നിർവഹിച്ചു. 

ടൂർണമെന്റിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി ശരത്ത് ചന്ദ്രൻ, നിയോജക മണ്ഡലംപ്രസിഡന്റ് സോനു വല്ലത്തുകാരൻ, വൈസ് പ്രസിഡന്റ്‌ ജിജോ അറയ്ക്കൽ , ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് പുന്നാട് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18898/youth-congress-peravoor-cricket-tournament)