---
title: "വയനാട് പൂക്കോട് വൈറ്റിനറി കോളേജിലെ   സിദ്ധാർത്ഥന്റെ  മരണം: ഇരിട്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188988/iritty"
published_at: "2024-03-03T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3bf2d3d954_IMG-20240303-WA0000.jpg"
keywords: []
---

# വയനാട് പൂക്കോട് വൈറ്റിനറി കോളേജിലെ   സിദ്ധാർത്ഥന്റെ  മരണം: ഇരിട്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **ഇരിട്ടി** : വയനാട് പൂക്കോട് വൈറ്റിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ എസ്എഫ്ഐ എന്ന ഭീകര സംഘടനയുടെ അതിക്രൂരമായ പരസ്യ വിചാരണയും, നഗ്നനാക്കി നിർത്തി ബെൽറ്റ് ഉപയോഗിച്ച് തല്ലിയും, മൂന്ന് ദിവസം കുടിക്കാൻ വെള്ളം പോലും നൽകാതെ പീഡിപ്പിച്ചും ഒടുവിൽ കുളിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്തിനെതിരെ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം പൊതുയോഗവും നടത്തി.

## Article Content

**ഇരിട്ടി** : വയനാട് പൂക്കോട് വൈറ്റിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ എസ്എഫ്ഐ എന്ന ഭീകര സംഘടനയുടെ അതിക്രൂരമായ പരസ്യ വിചാരണയും, നഗ്നനാക്കി നിർത്തി ബെൽറ്റ് ഉപയോഗിച്ച് തല്ലിയും, മൂന്ന് ദിവസം കുടിക്കാൻ വെള്ളം പോലും നൽകാതെ പീഡിപ്പിച്ചും ഒടുവിൽ കുളിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്തിനെതിരെ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം പൊതുയോഗവും നടത്തി.

കെ.പി.സി.സി സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.സി മെമ്പർ ലിസി ജോസഫ്, ഡി. സി.സി ജനറൽ സിക്രട്ടറിമാരായ പി.കെ.ജനാർദ്ദനൻ, കെ.വേലായുധൻ, സാജു യോമസ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി നിധിൻ, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു. പി .കുട്യപ്പമാസ്റ്റർ, മിനി വിശ്വനാഥൻ, മേരി റെജി, പി.വി മോഹനൻ, പി.സി പോക്കർ, ടോം മാത്യു, സി.കെ. ശശിധരൻ, അഡ്വ.ജെയിൻസ് ടി മാത്യു ,കെ.വി രാമചന്ദ്രൻ, വി ബാലകൃഷ്ണൻ, റഹീസ് കണിയറക്കൽ, കെ.സുമേഷ് കുമാർ, ഷാനിദ് പുന്നാട്, ബെന്നി പുതിയാമ്പുറം , രാമകൃഷ്ണൻ എഴുത്താൻ, ബിജു കരുമാക്കിയിൽ, എം.അജേഷ്,സനിൽ നടുവനാട്, സജി ഇടിമണ്ണിക്കൽ, പി.എ.സുരേന്ദ്രൻ, നിവിൽമാനുവൽ, സി.കെ.അർജുൻ, കെ.പ്രകാശൻ, ജെയിംസ് കടമ്പച്ചിറ ,ടി.കെ. അബ്ദുൽ റഷീദ്, റാഷിദ് പുന്നാട്, എം.ആർ ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188988/iritty)