---
title: "എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും"
english_title: "Sslcexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189039/sslcexam"
published_at: "2024-03-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4103e2a3b5_images_(2)_(8).jpeg"
keywords: []
---

# എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും

> **Lead Summary:** **കണ്ണൂർ** : എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എല്‍.സി. പരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില്‍ ഒമ്പത്, ഗള്‍ഫില്‍ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും.

## Article Content

**കണ്ണൂർ** : എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എല്‍.സി. പരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില്‍ ഒമ്പത്, ഗള്‍ഫില്‍ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും.

മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189039/sslcexam)