---
title: "പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189046/kannur"
published_at: "2024-03-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e418d267de3_IMG-20240303-WA0012.jpg"
keywords: []
---

# പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം; ജില്ലാതല ഉദ്ഘാടനം നടത്തി 

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് , സ്റ്റേറ്റ് ടി. ബി ഓഫീസർ ഡോ. രാജാറാം, എൻ.എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. കെ അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് എം.കെ, ജില്ല ആര്‍. സി. എച്ച്. ഓഫീസർ ഡോ. അശ്വിന്‍.ജി തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് , സ്റ്റേറ്റ് ടി. ബി ഓഫീസർ ഡോ. രാജാറാം, എൻ.എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. കെ അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് എം.കെ, ജില്ല ആര്‍. സി. എച്ച്. ഓഫീസർ ഡോ. അശ്വിന്‍.ജി തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിൽ  2143 ബൂത്തുകളിലായി  174030  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. അം​ഗണവാടികൾ, സ്കൂളുകൾ, ആരോ​​ഗ്യ സ്ഥാപനങ്ങൾ, റെയിൽ വേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, വായനശാലകൾ, വിമാനത്താവളങ്ങൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈൽ ബൂത്തുകൾ വഴിയും പോളിയോ തുള്ളി മരുന്ന് നൽകുന്നുണ്ട്. മാര്‍ച്ച് 4, 5 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി 5 വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കി എന്നുറപ്പാക്കുന്നതാണ്.

എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189046/kannur)