---
title: "സിദ്ധാര്‍ഥന്‍റെ മരണം ; ആയുധങ്ങള്‍ കണ്ടെത്തി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189117/kalpetta"
published_at: "2024-03-03T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e47adca78b6_n58834840817094723726562da6fdb65a8227c45cb2f05f538b0d31c85bb7e7bf9695de3c6336f302f36b59.jpg"
keywords: []
---

# സിദ്ധാര്‍ഥന്‍റെ മരണം ; ആയുധങ്ങള്‍ കണ്ടെത്തി

> **Lead Summary:** **കല്‍പ്പറ്റ: **പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി സിന്‍ജോ ജോണ്‍സുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഹോസ്റ്റല്‍ മുറിയിലെത്തിച്ച്‌ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ധാര്‍ഥനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്ബര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്.

## Article Content

**കല്‍പ്പറ്റ: **പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി സിന്‍ജോ ജോണ്‍സുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഹോസ്റ്റല്‍ മുറിയിലെത്തിച്ച്‌ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ധാര്‍ഥനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്ബര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്.

ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുൻപ് അതിക്രൂരമായി പ്രതികള്‍ സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികള്‍ സിദ്ധാര്‍ഥനെ എത്തിച്ചുവെന്നുമാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിദ്ധാർഥന്‍റെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാതെയാണു പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ അലിഖിത നിയമ മനുസരിച്ച്‌ സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചുവരുത്തിയ ശേഷമാണു സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189117/kalpetta)