---
title: "രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189121/arrested"
published_at: "2024-03-03T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e47f31226dc_n5883249441709473494274c251dc7aa6a8dbeddafa3297dc5c5ed1286777640c430055def1f07f3e12e53c.jpg"
keywords: []
---

# രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍

> **Lead Summary:** **തിരുവനന്തപുരം: **പേട്ടയില്‍ നാടോടി ദമ്ബതികളുടെ രണ്ടുവയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തുനിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

## Article Content

**തിരുവനന്തപുരം: **പേട്ടയില്‍ നാടോടി ദമ്ബതികളുടെ രണ്ടുവയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തുനിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

പ്രതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്കാൻ വൈകുന്നേരം ആറിന് കമ്മീഷണർ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. 

കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും വായപൊത്തിയതോടെ കുട്ടി അബോധാവസ്ഥയിലായെന്നും പ്രതി പോലിസിനോടു വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. 

സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്. ബിഹാർ സ്വദേശികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189121/arrested)