---
title: "കര്‍ഷക സമരം കടുപ്പിക്കുന്നു; പത്തിന് ട്രെയിനുകള്‍ തടയും"
english_title: "Strike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189123/strike"
published_at: "2024-03-03T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e48212c306e_n5883697761709474106390ff61a67c852b056a7e5d94a2e56b352a02ba301163ae9247406ef4b723969d1c.jpg"
keywords: []
---

# കര്‍ഷക സമരം കടുപ്പിക്കുന്നു; പത്തിന് ട്രെയിനുകള്‍ തടയും

> **Lead Summary:** **ന്യൂഡല്‍ഹി:** കർഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ബുധനാഴ്ച ഡല്‍ഹിയിലെത്തി പ്രതിഷേധിക്കും. മാർച്ച്‌ പത്തിന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും കിസാൻ മസ്ദൂർ മോർച്ച കോ-ഓർഡിനേറ്റർ സർവാൻ സിംഗ് പന്ദേര പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി:** കർഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം കടുപ്പിക്കുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ ബുധനാഴ്ച ഡല്‍ഹിയിലെത്തി പ്രതിഷേധിക്കും. മാർച്ച്‌ പത്തിന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും കിസാൻ മസ്ദൂർ മോർച്ച കോ-ഓർഡിനേറ്റർ സർവാൻ സിംഗ് പന്ദേര പറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലുമുള്ള കർഷകർ അതിർത്തികളായ ശംഭുവിലും ഖനൗരിയിലും ദബ്വാലിയിലും കാവല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189123/strike)