---
title: "കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189130/congress"
published_at: "2024-03-03T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4864d546dc_n588373134170947533103702b00ba5cbaf7d17d8b0aab843585a94dccc448a2ab123473d9a7b0110e7083a.jpg"
keywords: []
---

# കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച

> **Lead Summary:** **കണ്ണൂർ: **ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കെ. സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകും. 

## Article Content

**കണ്ണൂർ: **ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കെ. സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകും. 

ചൊവ്വാഴ്ച്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. സിറ്റിംഗ് എംപിമാര്‍ തന്നെയായിരിക്കും കേരളത്തില്‍ നിന്ന് ഇക്കുറിയും ജനവിധി തേടുകയെന്നാണ് സൂചന.

ചില മണ്ഡലങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.എല്‍ഡിഎഫ് ഇതിനകം മുഴുവന്‍ സീറ്റിലേക്കും ബിജെപി 12 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189130/congress)