---
title: "ആനപ്പന്തി ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും"
english_title: "Anappanthi school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189142/anappanthi-school"
published_at: "2024-03-03T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e49296de19d_IMG-20240303-WA0009.jpg"
keywords: []
---

# ആനപ്പന്തി ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും

> **Lead Summary:** **ആനപ്പന്തി: **ആനപ്പന്തി ഗവൺമെന്റ് എൽ പി സ്കൂളിന്റെ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.പി. ഷാജു അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ടി.എം. തുളസീധരൻ , പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ബീന റോജസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി എന്നിവർ വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റുകൾ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

## Article Content

**ആനപ്പന്തി: **ആനപ്പന്തി ഗവൺമെന്റ് എൽ പി സ്കൂളിന്റെ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.പി. ഷാജു അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ടി.എം. തുളസീധരൻ , പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ബീന റോജസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി എന്നിവർ വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റുകൾ വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോൺ, പഞ്ചായത്ത് അംഗം സിബി വാഴക്കാല, മുൻ പ്രധാന അദ്ധ്യാപിക എം.പി. രാധ, വിളമന ജി. എൽ പി എസ് പ്രധാന അദ്ധ്യാപിക ഷീല തോമസ്, പൂർവ്വകാല വിദ്യാർത്ഥി പ്രതിനിധി സി. ടി കുര്യൻ, സ്കൂൾ ലീഡർ കെ.പി. അബിൻ രാജ്, അധ്യാപകരായ സാലി വർഗീസ്, പ്രിയ പീറ്റർ എന്നിവർ പ്രസംഗിച്ചു . കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189142/anappanthi-school)