---
title: "സീനിയർ ചേംബർ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്:  പേരാവൂർ സിറ്റി ലീജിയന്"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189170/peravoor"
published_at: "2024-03-04T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സീനിയർ ചേംബർ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്:  പേരാവൂർ സിറ്റി ലീജിയന്

> **Lead Summary:** **കണ്ണൂർ**: സീനിയർ ചേംബർ ഇൻറർനാഷണൽ കോൺകോൺഫറൻസ് കണ്ണൂർ കൃഷ്ണബീച്ച് റിസോർട്ടിൽ മാർച്ച് 2, 3 തീയതികളിലായി നടന്നു. ദേശീയ അദ്ധ്യക്ഷൻ സീനിയർ പ്രഫസർ വർഗ്ഗീസ് വൈദ്യന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി. ഡോക്ടർ ബി.സന്ധ്യ ഐ പിഎസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: സീനിയർ ചേംബർ ഇൻറർനാഷണൽ കോൺകോൺഫറൻസ് കണ്ണൂർ കൃഷ്ണബീച്ച് റിസോർട്ടിൽ മാർച്ച് 2, 3 തീയതികളിലായി നടന്നു. ദേശീയ അദ്ധ്യക്ഷൻ സീനിയർ പ്രഫസർ വർഗ്ഗീസ് വൈദ്യന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി. ഡോക്ടർ ബി.സന്ധ്യ ഐ പിഎസ് ഉദ്ഘാടനം ചെയ്തു.

വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തിൽപരം അംഗങ്ങൾ പങ്കെടുത്തു. 2023 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് അവാർഡ്, ഗോൾഡൻ ഗ്രോത്ത് അവാർഡ് എന്നിവ പേരാവൂർ ലീജിയൻ കരസ്ഥമാക്കി. നേരത്തെ റീജ്യണൽകോൺ കോഴ്സിൽ മികച്ച പ്രസിഡന്റിനുള്ള പുരസ്കാരവും , മികച്ച സെക്രട്ടറിക്കുള്ള പുരസ്ക്കാരവും മികച്ച ലീജിയനുള്ള പുരസ്ക്കാരവും നേടിയ പേരാവൂർ ലീജിയൻ അന്തർദേശീയ തലത്തിൽ മുന്നിലെത്തി.

പുരസ്ക്കാരം ദേശീയ അദ്ധ്യക്ഷൻ സീനിയർ  പ്രൊഫസർ വർഗ്ഗീസ് വൈദ്യൻ,  ഷീല വർഗ്ഗീസ് എന്നിവരിൽനിന്നും ലീജിയൻ പ്രസിഡന്റ് സീനിയർ  മനോജ് താഴെപ്പുരയിൽ ഏറ്റ് വാങ്ങി. സെക്രടറി സിസി ജോസ് , ട്രഷറർ മനോജ് മാസ്റ്റർ, അരവിന്ദൻ മാസ്റ്റർ, തോമസ് ആന്റണി പ്രിൻസ് ജ്വല്ലറി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189170/peravoor)